2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

മരിച്ചവരുടെ വീട്‌


സ്വീകരണമുറിയിലെ
ഭിത്തിയില്‍,
മരിച്ചവരുടെ ചിത്രങ്ങളേയുള്ളൂ!
ആ ചിത്രങ്ങളിലേയ്ക്ക്‌
നോക്കുമ്പോഴൊക്കെ
എനിക്ക്‌ ചിരിവരുമായിരുന്നു.
ചിരിക്കാന്‍ മറന്ന
കാരണവന്മാര്‍!
ചിരിക്കാതെയും
നിസംഗതയോടെയും
വിഷാദ ഭാവത്തിലും ഒക്കെ
കറുപ്പിലും വെളുപ്പിലുമായി
വരയപ്പെട്ട്‌,
ഫ്രെയിം ചെയ്യപ്പെട്ടവര്‍!
പാവങ്ങള്‍,
എന്റെ പിതാമഹന്മാര്‍!
ചിത്രങ്ങളില്‍,
മുത്തശ്ശന്‍
മുത്തശ്ശി
അച്ഛന്‍
അമ്മ
മൂത്തമ്മാവന്‍
ചെറിയച്ഛന്‍
അറിയുന്നവരുടെ
പട്ടിക അവിടെ തീരുന്നു.
പിന്നെയുമുണ്ട്‌,
പേരും
സ്ഥാനമാനങ്ങളുമറിയത്ത പലര്‍,
പല പ്രായക്കാര്‍
കറുപ്പിലും വെളുപ്പിലുമായി!
മരിച്ചവരുടെ കൂട്ടത്തിലേയ്ക്ക്‌
ഒടുവിലത്തെ ചിത്രം
ഞാന്‍ വെക്കുകയാണ്‌
കളറില്‍
ഒരു കുടുംബഫോട്ടോ!
ഫോട്ടോയില്‍
ഞങ്ങളെല്ലാവരും ചിരിമറന്നവരാണ്‌,
ഞാന്‍
ഭാര്യ
മകള്‍
മകന്‍!
ചിരിക്കാന്‍ മറന്നവരുടെ
ഈ വീട്‌
ഇനി മരിച്ചവര്‍ക്ക്‌ സ്വന്തം!

Posted by : എരമല്ലൂര്‍ സനില്‍ കുമാര്‍

9 അഭിപ്രായങ്ങൾ:

  1. മരണഫോട്ടോകള്‍ ഒരു തരം പുറം മോഡിയാണ് ..നന്നായിട്ടോ

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം, ചിരിയില്ലാത്ത കുടുംബം മരണവീട്ടിലെ ദുഃഖപ്രതിമകളുടെ മ്യൂസിയമാണ്. ചിരിയില്ലെങ്കിൽ എല്ലാവരും ഫോട്ടോകളും ചിത്രങ്ങളുമായി മതിലിൽ തൂങ്ങും. നല്ല ആശയമുള്ള ഒരു ‘ഗദ്യകവിത’. ഭാവുകങ്ങൾ.....

    മറുപടിഇല്ലാതാക്കൂ
  3. വ്യത്യസ്തതയുണ്ട്.....ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  4. anikku marichavarude photo kanumbol dukhamaanu varika.

    ....ente ethuvare marikkaatha photo kanudu polum chilapol sankadam varum.. jeevikkaan ariyaathavanaanallo ee photoyil kidakkunnathu ennorth...

    enthaayaalum kollam.

    മറുപടിഇല്ലാതാക്കൂ
  5. മരണം എന്നൊരു മഹാ സംഭവം ഒരു ഫോട്ടോയില്‍ ഒതുക്കിക്കളയല്ലേ......

    മറുപടിഇല്ലാതാക്കൂ
  6. ഞങ്ങളുടെയൊക്കെ കാരണവന്മാരുടെ ജീവിചിരുന്നപ്പോളുള്ള ഫോടോ ഒന്നും ഉണ്ടായിരുന്നില്ല .
    അതുകോണ്ട് അവര്‍ മരിച്ചപ്പോള്‍ ശവത്തിനു ചുറ്റും കൂടിയിരുന്നു കുടുംബക്കാര്‍ ചിത്രം എടുത്തുവച്ചു .
    വികൃതമായ ചിത്രങ്ങള്‍ .ഒരു ശവത്തിനു ചുറ്റും കുറയേറെ ശവങ്ങള്‍ ....
    മാഷുടെ കാരണവന്മാര്‍ ഭാഗ്യം ചെയ്തവരാണ് .

    ഒരു കുടുംബ ഫോട്ടോ കളറില്‍ ഭിത്തിയില്‍ തൂക്കുന്നതിനു ഇത്രയും negative ചിന്തകള്‍ പാടില്ലാത്തതാണ്
    നന്നായി കവിത.

    മറുപടിഇല്ലാതാക്കൂ
  7. എന്നെ വളരെയധികം കുഴക്കുന്ന ഒരു പ്രശ്നമാണിത്. ഒരുപാട് സംശയങ്ങളുണ്ട്.
    ചിന്തിപ്പിക്കുന്ന കവിത...

    മറുപടിഇല്ലാതാക്കൂ