2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച


ഏറുകണ്ണൻ

അവനോട്
എനിക്കെന്തനിഷ്ടം !
അവൻ പറയും പോലെ
അവനെന്നോട്
ചിരിച്ചതും
മിണ്ടീതും
ഞാനറിഞ്ഞിട്ടേയില്ല.
അവനെന്നും
ചിരിച്ചതും
മിണ്ടീതും
കൂട്ടത്തിലാരോ
ഒരാളോട് !
എനിക്കെന്നും
അങ്ങനെയെ
തോന്നിയിട്ടുള്ളു.
അവനെന്നോട്
ചിരിച്ചതും
മിണ്ടീതും
കുറഞ്ഞ പക്ഷം
ഞാനെങ്കിലുമറിയണ്ടേ..?
പിന്നെങ്ങനെ,
ഞാനവനോട് ചിരിക്കും,
മിണ്ടും !

.........എരമല്ലൂർ സനിൽ കുമാർ