2011, ഡിസംബർ 21, ബുധനാഴ്‌ച

മഴ കുന്നിറങ്ങിവരുമ്പോള്‍

കിഴക്കൊരാരവം
മഴ കുന്നിറങ്ങിവരികയാണ്‌!
ക്രിക്കറ്റിന്‌ ഒരു മഴബ്രേക്ക്‌!
വീട്ടിലേയ്ക്കോടി.
ഇ ന്നും അമ്മയുടെ വഴക്ക്‌
കിട്ടിയതു തന്നെ.
സന്ധ്യയ്ക്കുമുന്നേ
വീട്ടില്‍ കേറണമെന്ന്
അമ്മയെന്നും പറയാറുള്ളതാണ്‌!
മഴയ്ക്കെന്നെ
എ ത്തിപ്പിടിക്കാനാവുമോ?
ഓട്ടത്തിനിത്തിരി
വേഗം കേറ്റി . എ ന്നിട്ടും,
മഴയും ഞാനും
ഒരുമിച്ചാണ്‌ വീട്ടിലേയ്ക്കുകയറിയത്‌!
പുരപ്പുറത്തെ മഴ
ഒരു തുള്ളിപോലും പഴകില്ല.
ഒക്കെ ചോര്‍ന്നൊലിക്കയാ.......
ആരോടെന്നില്ലാതെ
അമ്മയുടെ പതിവു സങ്കടം പറച്ചില്‍!
ഒന്നും ചെയ്യാനില്ലാതെ
പുരപെയ്യുന്ന മഴയില്‍,ഞാന്‍
പുറത്തെ മഴയിലേയ്ക്കു നോക്കിനിന്നു.
മഴയില്‍,
മഴയുടെ തോഴനായി
തോന്ന്യാസപ്പട്ടുകാരനായി
ഇനിയെപ്പോഴാണവോ
അച്ഛന്റെ വരവ്‌!


Posted by എരമല്ലൂര്‍ സനില്‍കുമാര്‍5 അഭിപ്രായങ്ങൾ:

 1. ഒന്നും ചെയ്യാനില്ലാതെ
  പുരപെയ്യുന്ന മഴയില്‍, ഞാന്‍
  പുറത്തെ മഴയിലേയ്ക്കു നോക്കിനിന്നു..
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 2. അച്ഛന്‍ വന്നില്ലേ ഒരു കളിക്ക് കൂടി പോകാലോ ?
  നല്ല രീതി

  മറുപടിഇല്ലാതാക്കൂ
 3. കൊച്ചൊരു മഴയെക്കൂട്ടിയുള്ള ‘ഗദ്യകവിത, ആശയം കൊള്ളാം. മഴയുടെ ഗതിപോലെ വരികളുടെ ഒഴുക്കും ഒന്നുകൂടി ശ്രദ്ധിക്കണം. ‘.....ഒരു തുള്ളിപോലും പഴകില്ല...’ ?! ‘.....തോന്ന്യാസപ്പട്ടുകാരനായി....’ ?! (രണ്ടു തെറ്റുകളിൽമാത്രം കവിതയുടെ ആശയംതന്നെ മാറിപ്പോയി.) തെറ്റുകൾ മാറ്റിയശേഷം ഈ കമെന്റ് ഡിലീറ്റ് ചെയ്തേയ്ക്കുക സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ വി.എ,ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച തെറ്റ് ബ്ലോഗില്‍ കടന്നുകൂടിയത് എന്‍റെ അശ്രദ്ധ!തെറ്റു ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി!കമെന്റ് ഡിലീറ്റ് ചെയ്യുന്നില്ല!!!!!!! സ്നേഹവും സൗഹ്യദവും എങ്ങനെയാണ് ഡിലീറ്റ് ചെയ്യുക!
  ബ്ലോഗില്‍ വന്നതിനും അഭിപ്രായം എഴുതിയതിനും പ്രിയസുഹ്രുത്തുക്കള്‍ മനോജിനും പ്രദീപിനും നന്ദി!

  മറുപടിഇല്ലാതാക്കൂ
 5. അച്ഛനു മഴ നനയാം.. അമ്മയ്ക്ക് കണ്ണീർ മഴയും .. മക്കൾ മഴ നനഞ്ഞു കൂടാ പനി പിടിക്കും..

  bhavukanngal

  മറുപടിഇല്ലാതാക്കൂ